05 April, 2022 11:01:09 PM
മൂന്നാറിൽ കെഎസ്ആർടിസി ബസിന് നേരെ കാട്ടാന ആക്രമണം; ബസിന്റെ ചില്ല് തകർന്നു
മൂന്നാർ: കെഎസ്ആർടിസി ബസിന് നേരെ കാട്ടാന ആക്രമണം. ഇടുക്കി മൂന്നാറിൽ കെഎസ്ആർടിസി ബസിന്റെ ചില്ല് കാട്ടാന തകർത്തു. പടയപ്പ എന്ന ആനയാണ് ആക്രമിച്ചത്. ഉദുമൽപേട്ടയിൽ നിന്ന് മൂന്നാറിലേക്ക് വരികയായിരുന്നു ബസ്. യാത്രക്കാർ സുരക്ഷിതരാണ്.