04 April, 2022 09:23:41 AM
ഫാനിന്റെ വയർ കഴുത്തിൽ കുരുങ്ങി; നവജാത ശിശുവിന് ദാരുണാന്ത്യം
കണ്ണൂർ: ഫാനിന്റെ വയര്‍ കഴുത്തില്‍ കുരുങ്ങി നവജാത ശിശിവിന് ദാരുണാന്ത്യം. പാലത്തായി പാറേങ്ങാട്ട് സമജ്-ശിശിര ദമ്പതികളുടെ മകന് എട്ട്മാസം പ്രായമുള്ള ദേബാംഗ് ആണ് മരിച്ചത്. ഉറങ്ങുകയായിരുന്ന കുട്ടിയുടെ കഴുത്തില്‍ ഫാനിന്റെ വയര്‍ കുരുങ്ങുകയായിരുന്നു. ചൊക്ലിയിലെ സ്വകാര്യ ആശുപത്രിയില്‍ ഉടന്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.