04 April, 2022 08:21:09 AM
പാലക്കാട് ചിറ്റൂരിൽ യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ; തമിഴ്നാട് സ്വദേശി കസ്റ്റഡിയിൽ
പാലക്കാട്: ചിറ്റൂർ അഞ്ചാം മൈലിൽ വീടിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മൂങ്കിൽമട ഇന്ദിരാനഗർ കോളനി രംങ്കന്റെ മകൾ ജ്യോതിർമണി(45) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിക്കൊപ്പം താമസിച്ചിരുന്ന തമിഴ്നാട് ആനമല സ്വദേശി വീരാസ്വമിയെ(46) പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരികയാണ്.
വീരാസ്വാമിയും ജ്യോതിർമണിയും ഒരു വർഷമായി അഞ്ചാം മൈൽ പുറമ്പോക്കിൽ കുടിൽ കെട്ടി ഒരുമിച്ചു താമസിച്ചു വരികയാണ്. ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെ സമീപത്തു താമസിക്കുന്ന വീട്ടമ്മയെത്തി നോക്കിയപ്പോഴാണ് ജ്യോതിർമണി മരിച്ചു കിടക്കുന്നത് കണ്ടത്.