01 April, 2022 06:29:12 PM


വികസന പദ്ധതിക്കായി സ്ഥലം വിട്ട് നൽകിയവരെ പുനരധിവസിപ്പിക്കും - മുഖ്യമന്ത്രി



ദേവികുളം: വികസനത്തിന്‍റെ പേരിൽ സർക്കാർ ആരെയും തെരുവിലിറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസന പദ്ധതിക്കായി സ്ഥലം വിട്ട് നല്‍കുന്നവരെ മതിയായ നഷ്ടപരിഹാരം നൽകി പുനരധിവസിപ്പിക്കും. മാങ്കുളം ജലവൈദ്യുതി പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 


വികസന പദ്ധതികൾ യാഥാർത്ഥ്യമാക്കൽ നാടിന്‍റെ ആവശ്യമാണ്. വികസന പദ്ധതികള്‍ക്കായി സഹകരിക്കുന്നവരെ സർക്കാർ ചേർത്തുപിടിക്കും. ഇത് വെറും വാക്കല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇന്ന് നാട്ടിൽ കാണുന്ന അനുഭവം ഇത് വ്യക്തമാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം കെ റെയില്‍ വിഷയത്തില്‍ പ്രധാനമന്ത്രി അനുകൂലമായാണ് പ്രതികരിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K