29 March, 2022 05:24:19 PM
ഇടുക്കി അണക്കെട്ടിന്‍റെ സംഭരണിക്കുള്ളില്‍ തലയോട്ടി; പോലീസ് അന്വേഷണം ആരംഭിച്ചു
ഇടുക്കി: ഇടുക്കി അണക്കെട്ടിന്‍റെ സംഭരണിക്കുള്ളില്‍ തലയോട്ടി കണ്ടെത്തി. അയ്യപ്പന്‍കോവില്‍ തൂക്കുപാലത്തിനിടയ്ക്കും കോടാലിപ്പാറക്കുമിടയിലാണ് തലയോട്ടി കണ്ടത്. ഇടുക്കി ജലാശയത്തില്‍ മീന്‍ പിടിക്കാന്‍ പോയി തിരികെ എത്തിയവരാണ് തലയോട്ടി ആദ്യമായി കണ്ടത്.
വിവരമറിയിച്ചതിനെ തുടര്‍ന്ന് കട്ടപ്പന പൊലീസ് സ്ഥലത്തെത്തി. തലയോട്ടിക്ക് ഏറെക്കാലത്തെ പഴക്കമുണ്ടെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായി. അടുത്ത കാലത്ത്, മേഖലയില്‍ നിന്നും കാണാതായവരുടെ വിവരങ്ങള്‍ ശേഖരിച്ചും അന്വേഷണം നടത്തും. മഴക്കാലത്ത് എവിടെ നിന്നെങ്കിലും ഒഴുകി ജലശായത്തില്‍ എത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ പരിശോധനകള്‍ക്കായി തലയോട്ടി പോലീസ് ശേഖരിച്ചിട്ടുണ്ട്.