27 March, 2022 08:16:20 PM


വനത്തിനുള്ളില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവം; സുഹൃത്ത് അറസ്റ്റില്‍



മണ്ണാര്‍ക്കാട്: ആനമൂളിയിലെ ആദിവാസി യുവാവ് വനത്തിനുള്ളില്‍ കൊല്ലപ്പെട്ട സംഭവം കൊലപാതകമെന്ന് പോലിസ്.സുഹൃത്ത് കൈതച്ചിറ കോളനിയിലെ ചന്ദ്രനെ പോലിസ് അറസ്റ്റ് ചെയ്തു.കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ഇന്നലെ വൈകിട്ടാണ് ആദിവാസി യുവാവായ ബാലനെ ആനമൂളി ഉരുളന്‍ കുന്ന് വനത്തോട് ചേര്‍ന്ന പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തിലും ചെവിയുടെ ഭാഗത്തും കൈയ്ക്കും വെട്ടേറ്റിരുന്നു.


കൊലപാതകമെന്ന് വ്യക്തമായതോടെയാണ് സുഹൃത്തായ ചന്ദ്രനിലേക്ക് അന്വേഷണം നീണ്ടത്. ഇരുവരും കൂട്ടുകാരായിരുന്നു. മൂന്നു ദിവസം മുമ്പ് കാട്ടില്‍ തേനെടുക്കാന്‍ പോയിരുന്നു. തേന്‍ വിറ്റുകിട്ടിയ പണം കൊണ്ട് മദ്യം വാങ്ങി. മദ്യപാനത്തിനിടെയുണ്ടായ വഴക്കിനെത്തുടര്‍ന്നാണ് ബാലനെ കൊലപ്പെടുത്തിയത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പ്രതിയെ കൂടുതല്‍ ചോദ്യംചെയ്യാനായി കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കുമെന്ന് പോലിസ് അറിയിച്ചു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K