27 March, 2022 12:30:37 PM
കൊല്ലപ്പെട്ട സനൽ ഇസ്രായേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ മാതൃസഹോദര പുത്രൻ
തൊടുപുഴ: ഇടുക്കി മൂലമറ്റത്ത് വെടിവെയ്പ്പിൽ കൊല്ലപ്പെട്ട ബസ് കണ്ടക്ടർ സനൽ സാബു ഇസ്രായേലിൽ ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ മാതൃസഹോദര പുത്രൻ. ഒരു സെന്‍റ് ഭൂമിയിൽ വീടുവച്ച് ജീവിച്ച കുടുംബത്തിന്‍റെ ഏക ആശ്രയമായിരുന്നു 34 കാരനായ സനൽ സാബു. കീരിത്തോട് ടൗണിന് സമീപമുള്ള ഒരു സെൻറ് ഭൂമി മാത്രമാണ് ഈ കുടുംബത്തിന്റെ ആകെയുള്ള സമ്പാദ്യം. പിതാവ് സാബു അസൂഖബാധിതനായി കിടപ്പിലാണ്.
ഇസ്രായേലിൽ കൊല്ലപ്പെട്ട സൗമ്യ, സനലിന്റെ പിതാവിന്‍റെ സഹോദരിപുത്രിയാണ്. ഒരു ദുരന്തത്തിന്‍റെ വേദന മാറും മുൻപേ ആണ് മറ്റൊരു ദുരന്തവും ഈ കുടുംബത്തിലേക്ക് കടന്നു വന്നത്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സനൽ എന്ന് അയൽവാസിയും വാർഡ് മെമ്പറുമായ മാത്യു തായങ്കരി പറയുന്നു. ഇന്നലെ അർദ്ധരാത്രിയോടെയാണ് മൂലമറ്റത്തിന് സമീപം വെച്ച് സനൽ കൊല്ലപ്പെട്ടത് മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ഇന്ന് കുടുംബ വിടായ കീരിത്തോട്ടിൽ എത്തിക്കും.