26 March, 2022 08:31:05 AM
കണ്ണൂരിൽ കോടികളുടെ മയക്കുമരുന്ന് കടത്ത്; നൈജീരിയക്കാരി പിടിയിൽ
കണ്ണൂര്‍: കണ്ണൂരിലേക്ക് കോടികളുടെ മയക്കുമരുന്ന് കടത്തിയ കേസിൽ നൈജീരിയയിലെ അബൂജ സ്വദേശി പ്രയിസ് ഓട്ടോണിയേ എന്ന 22 കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. നൈജീരിയൻ യുവതിയെ കൂടാതെ ഒളിവിലായിരുന്ന മരക്കാർ കണ്ടിയിലെ ജനീസ്, അണ്ടത്തോട് സ്വദേശി ജാബിർ എന്നിവരെയും കണ്ണൂർ പോലീസ് അറസ്റ്റ് ചെയ്തു.
കേസിൽ അന്താരാഷ്ട്രബന്ധങ്ങൾ ചികഞ്ഞെടുത്ത് പൊലീസ്. ബംഗളൂരു ബനസവാടിയിൽ വച്ചാണ് കണ്ണൂർ സിറ്റി അസിസ്റ്റന്റ് കമ്മിഷണർ പി പി സദാനന്ദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നൈജീരിയൻ യുവതിയെ അറസ്റ്റ് ചെയ്ത്. മറ്റ് രണ്ട് പ്രതികളെ നർകോട്ടിക് സെൽ എ സി പി ജസ്റ്റിൻ എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ണൂരിൽ വെച്ച് പിടികൂടിയത്.