22 March, 2022 11:52:35 AM
വിദ്യാര്‍ഥിനിക്കെതിരെയുള്ള ലൈംഗിക പീഡനം ഒതുക്കാന്‍ ശ്രമം: സ്കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍
തൊടുപുഴ: ഇടുക്കിയിൽ സ്കൂള്‍ വിദ്യാര്‍ഥിനിക്കെതിരെയുള്ള ലൈംഗിക പീഡനം ഒതുക്കാന്‍ ശ്രമം നടത്തിയ സ്കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. സ്കൂളിലെ ജീവനക്കാരന് പീഡിപ്പിച്ചെന്ന പരാതി പണം നല്കി മറച്ചുവച്ചെന്ന കുറ്റത്തിനാണ് സ്കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റിലായത്. വിദ്യാർഥിനിയുടെ കുടുംബത്തിന് പ്രതി പണം വാഗ്ദാനം ചെയ്യുന്നതിന്റെ തെളിവുകള്‍ ഒരു പ്രമുഖ ചാനൽ പുറത്തുവിട്ടിരുന്നു. ജീവനക്കാരൻ കുട്ടിയെ കാലങ്ങളായി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ജനുവരി 26നാണ് സ്കൂൾ അധികൃതർ ഇടപെട്ട് പോക്സോ കേസ് ഒത്തുതീര്‍പ്പാക്കിയത്.