20 March, 2022 03:40:29 PM
മാഹി പൂഴിത്തലയിൽ ബസുകൾ കൂട്ടിയിടിച്ച് അമ്പതിലധികം വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
മാഹി: പൂഴിത്തലയിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. മാഹി പൂഴിത്തല ഷനീന ടാക്കീസിന് മുന്നിൽ ഇന്ന് രാവിലെയാണ് സംഭവം. കൊയിലാണ്ടിയിൽ നിന്ന് വിസ്മയ പാർക്കിലേക്ക് വരികയായിരുന്ന വിദ്യാർത്ഥികളെ കൊണ്ടുപോകുന്ന ടൂറിസ്റ്റ് ബസും തളിപ്പറമ്പ് അടിമാലി കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്. ഇതോടെ ദേശീയപാതയിലെ ഗതാഗതം തടസപെട്ടു. പരിക്കേറ്റവരെ മാഹി ഗവ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. 55 ഓളം വിദ്യാർത്ഥികളാണ് ബസ്സിൽ ഉണ്ടായിരുന്നത്. കെഎസ്ആർടിസി ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. മാഹി, ചോമ്പാല പോലീസ് സ്ഥലത്തെത്തി.