26 February, 2022 06:49:09 PM
ആലപ്പുഴ ജില്ലയില്‍ പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം നാളെ
ആലപ്പുഴ: ജില്ലയില്‍ പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം നാളെ നടക്കും. അഞ്ചുവയസുവരെ പ്രായമുളള 1,30,398 കുട്ടികള്‍ക്കാണ് ജില്ലയിൽ തുള്ളിമരുന്ന് നല്‍കുക. ഇതില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള കുടുംബങ്ങളിലെ 708 കുട്ടികളും ഉള്‍പ്പെടുന്നു.
മരുന്നു വിതരണത്തിനായി 1,344 ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. 37 ട്രാന്‍സിറ്റ് ബൂത്തുകളും 46 മൊബൈല്‍ ബൂത്തുകളുമുണ്ട്. റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ബോട്ട് ജെട്ടികള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ട്രാന്‍സിറ്റ് ബൂത്തുകള്‍ പ്രവര്‍ത്തിക്കുക.
കുട്ടികളുമായി എത്തുന്നവര്‍ ചുവടെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക
♦️ തിരക്ക് ഒഴിവാക്കുക
♦️ മരുന്ന് നല്‍കുന്ന സ്ഥലത്ത് കുട്ടിയുടെ കൂടെ ഒരാള്‍ മാത്രം കയറുക.
♦️ ബൂത്തില്‍ പ്രവേശിക്കുന്നതിന് മുന്‍പ് കൈകള്‍ അണുവിമുക്തമാക്കുക.
♦️ എല്ലാവരും മാസ്ക് ധരിച്ചിരിക്കണം.
♦️ 60ന് മുകളില്‍ പ്രായമുള്ളവര്‍ പള്‍സ് പോളിയോ ബൂത്ത് സന്ദര്‍ശിക്കുന്നത് ഒഴിവാക്കുക.
♦️ കോവിഡ് പോസിറ്റീവ് ആയിരുന്ന കുട്ടികള്‍ക്ക് നെഗറ്റീവ് ആയി 28 ദിവസം കഴിഞ്ഞാല്‍ പോളിയോ തുള്ളിമരുന്ന് നല്‍കാം.