26 February, 2022 06:20:12 PM
പിറന്നാളാഘോഷത്തിനെത്തിയ പെണ്‍കുട്ടി ജലാശയത്തില്‍ വീണു മരിച്ചു
ഇടുക്കി: പിറന്നാളാഘോഷിക്കാനെത്തിയ പെണ്‍കുട്ടികള്‍ അഞ്ചുരുളി ജലാശയത്തില്‍ വീണു. ആറ് പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഒരാള്‍ മുങ്ങിമരിച്ചു. എറണാകുളത്തുനിന്നുള്ള എട്ടംഗസംഘമാണ് അപകടത്തില്‍പെട്ടത്. സംഘത്തില്‍ ഏഴ് പ്ലസ് ടു പെണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുടെ പിതാവുമാണുണ്ടായിരുന്നത്.ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.