26 February, 2022 06:03:00 PM
ലക്കിടിയില്‍ രണ്ട് കുട്ടികളുമായി ദമ്പതികള്‍ ഭാരതപുഴയില്‍ ചാടി ജീവനൊടുക്കി
പാലക്കാട്: ഒരു കുടുംബത്തിലെ 4 പേർ ഭാരതപുഴയിൽ ചാടി ആത്മഹത്യ ചെയ്തു. പാലക്കാട് ലക്കിടിയിലാണ് സംഭവം. കൂത്തുപാത സ്വദേശികളായ അജിത്ത്, ഭാര്യ ബിജി, മക്കള്‍ പാറു, അശ്വനന്ദ എന്നിവരാണ് ലക്കിടി പാലത്തിന് സമീപത്ത് നിന്ന് പുഴയിലേക്ക് ചാടിയത്. അജിത്, ബിജി, പാറു എന്നിവരുടെ മൃതദേഹം ആദ്യം കണ്ടെത്തി.
10 വർഷം അമ്മാവനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് മരിച്ച അജിത്ത്. ഇതിന്‍റെ വിചാരണ നടക്കുന്നതിനിടെയാണ് കുടുംബമൊന്നാകെ പുഴയിൽ ചാടി ആത്മഹത്യ ചെയ്തത്. മരണകാരണം ഇതാണെന്ന് വ്യക്തമാക്കുന്ന ആത്മഹത്യ കുറിപ്പും കണ്ടെത്തി. മൃതദേഹങ്ങള്‍ പാലക്കാട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.