21 February, 2022 02:28:29 PM


സിപിഎം പ്രവർത്തകന്‍ ഹ​രി​ദാ​സി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഏ​ഴു​പേ​ർ ക​സ്റ്റ​ഡി​യി​ൽ



ക​ണ്ണൂ​ർ: തലശ്ശേരി പുന്നോലിൽ സിപിഎം പ്രവർത്തകന്‍ ഹ​രി​ദാ​സി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഏ​ഴു​പേ​ർ ക​സ്റ്റ​ഡി​യി​ൽ. വി​വാ​ദ പ്ര​സം​ഗം ന​ട​ത്തി​യ ബി​ജെ​പി കൗ​ൺ​സി​ല​ർ ലി​ജീ​ഷി​നെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​മെ​ന്നാ​ണ് സൂ​ച​ന. പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക സം​ഘം ആ​റ് സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

രാ​ഷ്ട്രീ​യ കൊ​ല​പാ​ത​കം ആ​ണോ അ​ല്ല​യോ എ​ന്ന കാ​ര്യ​ത്തി​ൽ ഇ​നി​യും സ്ഥി​രീ​ക​ര​ണം വ​ന്നി​ട്ടി​ല്ല. ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം പ​രി​ശോ​ധി​ക്കു​ക​യാ​ണെ​ന്ന് ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ആ​ർ. ആ​ർ ഇ​ള​ങ്കോ​വ​ൻ അ​റി​യി​ച്ചു. ഇതിനിടെ കൊല്ലപ്പെട്ട  ഹരിദാസിന്‍റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത് വന്നു. ഹരിദാസിനെ അതിക്രൂരമായാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തമാക്കുന്നതാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്‌.  ഇരുപതില്‍ അധികം തവണ ഹരിദാസിന് വെട്ടേറ്റെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരേ വെട്ടിൽ തന്നെ വീണ്ടും വെട്ടിയുണ്ട്. മുറിവുകളുടെ എണ്ണം കണക്കാക്കാൻ ആകാത്ത വിധം ശരീരം വികൃതമാക്കി. ഇടതുകാൽ മുട്ടിന് താഴെ മുറിച്ചു മാറ്റി. വലതുകാൽ മുട്ടിന് താഴെ നാലിടങ്ങളിൽ ആഴത്തിലുള്ള മുറിവുണ്ട്. ഇടത് കൈയിലും ആഴത്തിലുള്ള മുറിവുകളുണ്ട്. അരക്ക് താഴെയാണ് മുറിവുകൾ അധികവും ഉള്ളത്. 

ഇന്ന് പുലര്‍ച്ചെയാണ് സിപിഎം പ്രവര്‍ത്തകനും മത്സ്യത്തൊഴിലാളിയായ താഴെക്കുനിയിൽ ഹരിദാസനെ കൊലപ്പെടുത്തിയത്. ജോലികഴിഞ്ഞ് വീട്ടിലെത്തിയ ഹരിദാസിനെ ബന്ധുക്കളുടെ മുന്നിലിട്ടാണ് വെട്ടിക്കൊന്നത്. ഒരാഴ്ച്ച മുമ്പ് ഉത്സവവുമായി ബന്ധപ്പെട്ട് പുന്നോലിൽ പ്രദേശത്ത് സിപിഎം - ബിജെപി സംഘർഷമുണ്ടായിരുന്നു. ഇതിന്‍റെ പിന്നാലെയാണ് ഹരിദാസന് നേരെ ആക്രമണമുണ്ടായത്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K