20 February, 2022 12:12:44 PM


നഗരസഭ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ; സിപിഎം പ്രാദേശികനേതാവിനെ പുറത്താക്കി



തലശ്ശേരി: തലശ്ശേരി നഗരസഭ വാര്‍ഡിലെ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ ഇട്ട സിപിഐഎംലോക്കല്‍ കമ്മിറ്റി അംഗത്തെ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി പുറത്താക്കി. തലശ്ശേരി നഗരസഭയിലെ 43-ാം വാര്‍ഡ് വാട്ട്സ്ആപ്പ് ഗ്രൂപ്പിലാണ് സംഭവം. തലശ്ശേരി ടൌണ്‍ ലോക്കല്‍ കമ്മിറ്റി അംഗമായ പി പി മോഹന്‍ദാസിനെതിരെയാണ് പാര്‍ട്ടി നടപടി എടുത്തത്. മാരിയമ്മ വാര്‍ഡിലെ വാട്ട്സ്ആപ്പ് ഗ്രൂപ്പിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. 

വീഡിയോ ഗ്രൂപ്പില്‍ ഇട്ടപ്പോള്‍ മോഹന്‍ദാസിനെ ഗ്രൂപ്പ് അഡ്മിന്‍ പുറത്താക്കിയിരുന്നു. എന്നാല്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട സ്ക്രീന്‍ ഷോട്ട് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഇതിനെ തുടര്‍‍ന്നാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐഎം ലോക്കല്‍ കമ്മിറ്റി യോഗം പിപി മോഹന്‍ദാസിനെ കമ്മിറ്റിയില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിച്ചത്. അതേ സമയം നടപടി സംബന്ധിച്ച് ഔദ്യോഗികമായി പാര്‍ട്ടി പ്രതികരിച്ചിട്ടില്ല. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K