18 February, 2022 08:17:05 AM


ബൈക്ക് കാളവണ്ടിയുടെ പിറകില്‍ ഇടിച്ച്‌ രണ്ട് യുവാക്കള്‍ മരിച്ചു



അടിമാലി: ബൈക്ക് കാളവണ്ടിയുടെ പിറകില്‍ ഇടിച്ച്‌ രണ്ട് യുവാക്കള്‍ മരിച്ചു. അടിമാലി രാജകുമാരി കജനാപ്പാറ സ്വദേശി പ്രഭു മനോഹരന്‍ (28), ബോഡി നായ്ക്കന്നൂര്‍ ന്യൂ കോളനി സ്വദേശി പ്രദീപ് സെല്‍വം (27) എന്നിവരാണ് മരിച്ചത്. ബോഡി നായ്ക്കന്നൂര്‍ മുന്തലിനു സമീപമാണ് അപകടം നടന്നത്. ബോഡിനായ്ക്കന്നൂരില്‍ ഇറച്ചി കച്ചവടക്കാരാണ് ഇരുവരും.

വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ബോഡി നായ്ക്കന്നൂര്‍ - മൂന്നാര്‍ റോഡിലൂടെ യാത്ര ചെയ്യുമ്ബോള്‍ വൈക്കോലുമായി പോവുകയായിരുന്ന കാളവണ്ടിയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ രണ്ടു പേരും തല്‍ക്ഷണം മരിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K