16 February, 2022 09:09:38 AM


പാ​ല​ക്കാ​ട് ധോ​ണി​യി​ൽ വീ​ണ്ടും പു​ലി​യി​റ​ങ്ങി; വൈ​കാ​തെ കെ​ണി​യി​ലാ​കു​മെ​ന്ന് വ​നം വ​കു​പ്പ്



പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ധോ​ണി​യി​ൽ വീ​ണ്ടും പു​ലി​യി​റ​ങ്ങി. മേ​ലേ ധോ​ണി​യി​ലു​ള്ള പു​ത്ത​ൻ​കാ​ട്ടി​ൽ സു​ധ​യു​ടെ വീ​ട്ടി​ലാ​ണ് ഇ​ന്ന് പു​ല​ർ​ച്ചെ ര​ണ്ടോ​ടെ പു​ലി​യെ​ത്തി​യ​ത്. നാ​യ​യെ പു​ലി ആ​ക്ര​മി​ച്ച​താ​യി സു​ധ പ​റ​ഞ്ഞു. ധോ​ണി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​വും പു​ലി‍​യി​റ​ങ്ങി​യി​രു​ന്നു.

കു​റ്റി​ക്കാ​ടു​ക​ളി​ല്‍ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചെ​ങ്കി​ലും പു​ലി​യെ ക​ണ്ടെ​ത്താ​ന്‍ സാ​ധി​ച്ചി​രു​ന്നി​ല്ല. മൃ​ഗ​ങ്ങ​ളെ ആ​ക്ര​മി​ക്കു​ന്ന പു​ലി ഏ​തെ​ങ്കി​ലും സാ​ഹ​ച​ര്യ​ത്തി​ൽ നാ​ട്ടു​കാ​രു​ടെ നേ​ർ​ക്ക് തി​രി​യു​മോ എ​ന്ന​താ​ണ് ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക. പു​ലി അ​ധി​കം വൈ​കാ​തെ കെ​ണി​യി​ലാ​കു​മെ​ന്ന് മാ​ത്ര​മാ​ണ് വ​നം വ​കു​പ്പി​ന്‍റെ പ്ര​തി​ക​ര​ണം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K