13 February, 2022 11:49:42 PM


മലമ്പുഴ ചെറാട് കുർമ്പാച്ചി മലമുകളിൽ വീ​ണ്ടും ആ​ളു​ക​ൾ; വ​നം​വ​കു​പ്പ് അ​ന്വേ​ഷ​ണം തു​ട​ങ്ങി



പാ​ല​ക്കാ​ട്: ബാ​ബു​വി​നെ അ​തി​സാ​ഹ​സി​ക​മാ​യി ര​ക്ഷി​ച്ചെ​ടു​ത്ത​തി​ന്‍റെ ചൂ​ടാ​റും മു​ൻ​പ് ജി​ല്ല​യി​ൽ വീ​ണ്ടും അ​ന​ധി​കൃ​ത മ​ല​ക​യ​റ്റം. ചേ​റാ​ട് മ​ല​യു​ടെ മു​ക​ളി​ൽ വീ​ണ്ടും ആ​ളു​ക​ളു​ടെ സാ​ന്നി​ദ്ധ്യം ക​ണ്ടെ​ത്തി. രാ​ത്രി​യി​ൽ മ​ല​മു​ക​ളി​ൽ​നി​ന്ന് ഫ്ലാഷ് ലൈ​റ്റു​ക​ൾ തെ​ളി​യു​ന്ന​താ​യി നാ​ട്ടു​കാ​ർ അ​റി​യി​ച്ചു. ര​ണ്ട് പേ​രാ​ണ് മ​ല​യു​ടെ മു​ക​ളി​ൽ ഉ​ള്ള​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

മലയുടെ മുകൾ ഭാഗത്ത് നിന്ന്  തെളിയുന്നത് ശ്രദ്ധയിൽപെട്ടതോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ തിരച്ചിൽ തുടങ്ങി.  ലൈറ്റുകൾ തെളിയുന്നത് മൊബൈൽ ലൈറ്റ് അല്ലെന്ന് വ്യക്തമാണെന്ന് വനം വകുപ്പ്. ഒരാളാണോ രണ്ട് പേരാണോ എന്ന് വ്യക്തമല്ല. ഒന്നിൽകൂടുതൽ പേരുണ്ടെന്നാണ് അനുമാനം. മലയുടെ താഴ്ഭാഗത്ത് ജനങ്ങളും കൂട്ടം കൂടുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K