12 February, 2022 01:34:08 PM
ബ്ലേഡ് മാഫിയയുടെ ഭീഷണി; തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു
കണ്ണൂർ: ബ്ലേഡ് മാഫിയയുടെ ഭീഷണിയെത്തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. സാമ്പത്തിക ഇടപാടില്‍ ബ്ലേഡ് മാഫിയയുടെ ഭീഷണിയുണ്ടെന്ന് ആതമഹത്യാക്കുറിപ്പെഴുതി തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച പാനൂര്‍ വൈദ്യര്‍ പീടിക കൂറ്റേരി കനാല്‍ റോഡിലെ മൊട്ടമ്മല്‍ റീന(45)യാണ് മരിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. പാനൂര്‍ താഴെ പൂക്കോത്തെ ടി.വി.എസ്. ഷോറൂമിലെ ജീവനക്കാരിയായിരുന്നു റീന. സാമ്പത്തിക ഇടപാടുകളെത്തുടര്‍ന്ന് ബ്ലേഡ് മാഫിയാ സംഘം ഷോറൂമില്‍ കയറി ഭീഷണിപ്പെടുത്തിയതാണ് ആത്മഹത്യക്ക് കാരണമെന്ന് ആത്മഹത്യാക്കുറിപ്പിലുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.