10 February, 2022 04:15:39 PM


ബാബുവിനെതിരെ കേസെടുക്കില്ലെന്ന് വനം മന്ത്രി; നടപടി നിർത്തി വയ്ക്കാൻ നിർദേശം



പാലക്കാട്: ട്രെക്കിങ്ങിനിടെ പാലക്കാട് മലമ്പുഴ കുമ്പാച്ചി മലയിലെ പാറയിടുക്കിൽ കുടുങ്ങിയ മലമ്പുഴ ചെറാട് സ്വദേശി ആര്‍ ബാബുവിനെതിരെ കേസെടുക്കില്ലെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍. മുഖ്യമന്ത്രി പിണറായി വിജയനുമായും മുഖ്യവനപാലകനുമായി ഇക്കാര്യം സംസാരിച്ചുവെന്നും നടപടി നിർത്തി വയ്ക്കാൻ നിർദേശം നൽകിയെന്നും മന്ത്രി പറഞ്ഞു.

വനമേഖലയിൽ അനുമതിയില്ലാതെ അതിക്രമിച്ച് കയറിയതിന് കേരളാ ഫോറസ്റ്റ് ആക്ട് സെക്ഷൻ 27 പ്രകാരം കേസെടുക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ നേരത്തെ അറിയിച്ചിരുന്നു. ഒരു വർഷം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണിത്. കേസെടുക്കുന്നതിന് മുന്നോടിയായി വാളയാർ സെക്ഷൻ ഓഫീസർ ബാബുവിനെ കണ്ട് മൊഴിയെടുക്കുമെന്നും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾക്ക് എതിരെ കേസെടുക്കുന്നത് ബാബുവിന്റെ മൊഴിയെടുത്ത ശേഷം തീരുമാനിക്കുമെന്നുമാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K