06 February, 2022 03:36:35 PM
കണ്ണൂരിൽ മുഖ്യമന്ത്രിക്ക് നേരെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി വീശി
കണ്ണൂർ: കണ്ണൂരിൽ മുഖ്യമന്ത്രിക്ക് നേരെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി വീശി. കണ്ണൂർ വിമാനത്താവളത്തിന് പുറത്ത് എയർപോർട്ട് റോഡിൽ വെച്ചായിരുന്നു പ്രതിഷേധം. ജില്ലാ പ്രസിഡന്റ് മനോജ് പൊയിലൂർ, ബി.ജെ.പി. ജില്ലാ സെക്രട്ടറി അരുൺ കൈതപ്രം, അമൽ വള്ളങ്ങാട് എന്നിവരുൾപ്പെട്ട സംഘമാണ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കരിങ്കൊടി വീശി പ്രതിഷേധിച്ചത്.