02 February, 2022 11:50:08 AM
ഉടുമ്പഞ്ചോലയിൽ കാണാതായ മൂന്നു ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ച നിലയിൽ
ഇടുക്കി: ഉടുമ്പഞ്ചോല കുത്തുങ്കലിൽ മൂന്നു പേരുടെ മൃതദേഹം കണ്ടെത്തി. ഒരു സ്ത്രീയുടെയും രണ്ടു പുരുഷൻമാരുടെയും മൃതദേഹമാണ് കണ്ടെത്തിയത്. ഇതര സംസ്ഥാന തൊഴിലാളികളായ ഇവരെ തിങ്കളാഴ്ച മുതൽ കാണാതായിരുന്നു. പോലീസും അഗ്നിശമനസേനയും സ്ഥലത്തെത്തിയിട്ടുണ്ട്.