31 January, 2022 11:17:00 AM
ആറളം ഫാമിൽ കള്ള് ചെത്ത് തൊഴിലാളിയെ കാട്ടാന ചവിട്ടിക്കൊന്നു
കണ്ണൂർ: ആറളം ഫാമിൽ കള്ള് ചെത്ത് തൊഴിലാളിയെ കാട്ടാന ചവിട്ടിക്കൊന്നു. ഫാമിലെ ചെത്തുതൊഴിലാളിയായ മട്ടന്നൂർ കൊളപ്പ പാണലോട് പുതിയ പുരയിൽ പി.പി.റിജേഷ് (35) ആണ് കൊല്ലപ്പെട്ടത്. ആറളം ഫാം ഒന്നാം ബ്ലോക്കിൽ ഇന്നു രാവിലെയാണ് സംഭവം.ഫാമിൽ ചെത്തു ജോലിക്കായി മറ്റ് തൊഴിലാളികൾക്കൊപ്പമെത്തിയ റിജേഷിനേയും സംഘത്തേയും ഒന്നാം ബ്ലോക്കിൽ വെച്ച് കാട്ടാന ആക്രമിക്കുകയായിരുന്നു
ഒപ്പമുണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പെടുകയായിരുന്നു. നെഞ്ചിനും വയറിനും കുത്തേറ്റ റിജേഷ് സംഭവസ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടു. ആറളം പൊലിസും വനപാലക സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.
സി പി എം മുൻ പാണലാട് ബ്രാഞ്ച് സെക്രട്ടറിയും, സിഐടിയു സജീവ പ്രവർത്തകനുമാണ് കൊല്ലപ്പെട്ട റിജേഷ്, പാണലാട്ടെ കെ.ബാലകൃഷ്ണൻ - നളിനി ദമ്പതികളുടെ മകനാണ്.
സഹോദരങ്ങൾ: രതീഷ്, റിജിന, റിജിഷ,