30 January, 2022 03:24:50 PM
സന്തോഷ് കുമാറിന്റെ ആത്മഹത്യ: ബ്ലേഡ് മാഫിയാസംഘം തമിഴ്നാട്ടിലേക്ക് കടന്നതായി സൂചന
കണ്ണൂർ: ബ്ലേഡ് മാഫിയകളുടെ ഭീഷണിയെത്തുടർന്ന് ചാലാട് സ്വദേശി സന്തോഷ് കുമാർ വളപട്ടണം പുഴയിൽ ചാടി മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ആരോപണവിധേയരായ രതീഷ്, വൈജിൽ എന്നിവർ തമിഴ്നാട്ടിലേക്കു കടന്നതായി സൂചന ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
ആത്മഹത്യാ പ്രേരണക്കുറ്റത്തിനും പണം തിരിച്ചുനൽകാനാവശ്യപ്പെട്ട് മാനസിക സമ്മർദമുണ്ടാക്കിയതിനുമാണ് ഇരുവർക്കുമെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. സന്തോഷ് കുമാറിന്റെ ഭാര്യ നൽകിയ പരാതിയിലാണ് എസിപി പി.പി. സദാനന്ദന്റെ നേതൃത്വത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പ്രതികളെ പിടികൂടാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.