08 January, 2022 03:58:56 PM
മൂന്നാറില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പോലീസുകാരന് സസ്പെൻഷൻ
മൂന്നാർ: മൂന്നാറില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പോലീസുകാരന് സസ്‌പെന്‍ഷന്‍. ഇടുക്കി ശാന്തന്‍പാറ പോലീസ് സ്‌റ്റേഷനിലെ സിപിഒ ശ്യാംകുമാറിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ദേവികുളം സ്‌കൂളിലെ കൗണ്‍സിലറായിരുന്ന ഷീബ ഏയ്ഞ്ചല്‍ റാണിയെ ശ്യാം കുമാര്‍ വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ചിരുന്നു.
ക്രിസ്മസ് തലേന്ന് വീട്ടില്‍ ആരുമില്ലാത്ത സമയത്ത് ജീവനൊടുക്കിയ ഷീബയുടെ ആത്മഹത്യ കുറിപ്പില്‍ ശ്യാം കുമാറിന്‍റെ പേര് സൂചിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രണയനൈരാശ്യമാണ് മരണകാരണമെന്ന് കണ്ടെത്തിയത്. ഷീബയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ശ്യാംകുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്.