07 January, 2022 06:04:11 PM
അഞ്ചര വയസുകാരനെ പൊള്ളലേല്‍പ്പിച്ച് അമ്മയുടെ ക്രൂരത; കേസെടുത്ത് പൊലീസ്
തൊടുപുഴ : ഇടുക്കിയിൽ അഞ്ചര വയസുകാരന്‍റെ രണ്ടു ഉള്ളം കാലിലും പൊള്ളലേൽപ്പിച്ച സംഭവത്തില്‍ അമ്മയ്ക്കെതിരെ കേസെടുത്ത് പൊലീസ്. രണ്ടു കാലിന്‍റെയും ഉള്ളം കാലിലും ഇടുപ്പിലും പൊള്ളൽ ഏൽപ്പിച്ചിട്ടുണ്ട്. കുസൃതി കൂടുതൽ കാണിച്ചു എന്ന പേരിലാണ് അമ്മ മകനെ ഇങ്ങനെ ക്രൂരമായി ശിക്ഷിച്ചത്.