01 January, 2022 11:38:21 AM


കണ്ണൂർ പാപ്പിനിശ്ശേരിയിൽ ലോറി ഓട്ടോയിലിടിച്ച് രണ്ട് ഓട്ടോ യാത്രക്കാർ മരിച്ചു



കണ്ണൂർ: പാപ്പിനിശ്ശേരിയിൽ ലോറിയിടിച്ച് രണ്ട് ഓട്ടോ യാത്രക്കാർ മരിച്ചു. ഓട്ടോ യാത്രക്കാരായ അശ്വന്ത് (25) അമല്‍ജിത്ത് എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 6.45ഓടെയായിരുന്നു അപകടം. കണ്ണൂരില്‍നിന്നും തളിപ്പറമ്ബ് ഭാഗത്തേക്ക് പോകുന്ന ലോറിയും കണ്ണൂരിലേക്ക് പോകുന്ന ഓട്ടോയുമാണ് അപകടത്തില്‍പെട്ടത്​.


ഓടിക്കൂടിയ നാട്ടുകാര്‍ ആമ്ബുലന്‍സ് വിളിച്ചു വരുത്തിയാണ് ഇവരെ കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചത്. വളപട്ടണം പൊലീസ് സ്ഥലത്തെത്തി. ലോറി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K