25 December, 2021 09:20:02 PM
സമ്പർക്കത്തിലൂടെ ഒമിക്രോൺ വ്യാപനം; കണ്ണൂരിൽ രോഗബാധ വിദേശയാത്ര ചെയ്യാത്തയാൾക്ക്
കണ്ണൂർ: സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ ഒമിക്രോൺ വ്യാപനം. കണ്ണൂരിൽ ഇന്ന് ഒമിക്രോൺ സ്ഥിരീകരിച്ചത് വിദേശയാത്രാ പശ്ചാത്തലമില്ലാത്ത 51കാരനിലാണ്. കണ്ണൂർ സ്വദേശിയായ ഇദ്ദേഹം കൊവിഡ് ബാധിച്ച വിദ്യാർത്ഥിയുടെ സമ്പർക്ക പട്ടികയിലുണ്ടായിരുന്നു. ക്വാറന്‍റീനിലായിരിക്കെ നടത്തിയ പരിശോധനയിലാണ് ഒമിക്രോൺ സ്ഥീരികരിച്ചത്. സെന്‍റിനൽ സർവേയിലൂടെ ഒമിക്രോൺ കണ്ടെത്തിയതോടെ, സമ്പർക്കത്തിലൂടെയുള്ള വ്യാപനത്തിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.
സെന്‍റിനല്‍ സര്‍വയന്‍സിന്‍റെ ഭാഗമായി നടത്തിയ ജനിതക പരിശോധനയിലാണ് 51 കാരന്‍ ഒമിക്രോണ്‍ സ്ഥീരീകരിച്ചത്. അയല്‍വാസിയായ വിദ്യാര്‍ത്ഥിയുടെ കൊവിഡ് സമ്പര്‍ക്കപ്പട്ടികയിലായതിനാല്‍ ക്വാറന്‍റീനിലായിരുന്നു. ഒക്‌ടോബര്‍ ഒമ്പതിനാണ് കൊവിഡ് പോസിറ്റീവായത്. തുടര്‍ന്ന് നടത്തിയ ജനിതക പരിശോധനയിലാണ് ഒമിക്രോണ്‍ സ്ഥീരീകരിച്ചത്. പിതാവ് മാത്രമാണ് പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളത്. സംസ്ഥാനത്തെ മൊത്തം ഒമിക്രോൺ കേസുകൾ 38 ആയി. അതിനിടെ മലപ്പുറത്ത് ഒമിക്രോൺ ബാധിച്ച് ചികിത്സയിലായിരുന്ന ഒരാളെ ഇന്ന് ഡിസ്ചാർജ്ജ് ചെയ്തു.