21 June, 2016 05:03:38 PM
തലശേരിയില്‍ സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഒാഫീസിന് തീയിട്ടു
കണ്ണൂർ: തലശേരിയില്‍ സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഒാഫീസിന് തീയിട്ടു. എരഞ്ഞോളി പഞ്ചായത്തിലെ വടക്കുംപാട് പോസ്റ്റ് ഒാഫീസിന് സമീപത്തെ ഒാഫീസിനു നേരെയാണ് ആക്രമണമുണ്ടായത്. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.
ഒാടിട്ട കെട്ടിടവും ഒാഫീസിനകത്ത് ഉണ്ടായിരുന്ന ഫയലുകളും ഉപകരണങ്ങളും കത്തി നശിച്ചു. സംഭവത്തിന് പിന്നില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് സി.പി.എം ആരോപിച്ചു.