11 December, 2021 01:44:54 PM
പ്രദീപിന്റെ മൃതദേഹം വാളയാറിൽ മന്ത്രിമാർ ഏറ്റുവാങ്ങി
പാലക്കാട്: കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളി വ്യോമസേന ജൂനിയർ വാറണ്ട് ഓഫീസർ എ. പ്രദീപിന്റെ മൃതദേഹം വാളയാറിൽ നിന്നും മന്ത്രിമാർ ഏറ്റുവാങ്ങി. സർക്കാരിന്റെ പ്രതിനിധികളായെത്തിയ മന്ത്രിമാരായ കെ. രാജനും കെ. കൃഷ്ണന്‍കുട്ടിയുമാണ് മൃതദേഹം ഏറ്റുവാങ്ങിയത്.
റോഡുമാർഗമാണ് മൃതദേഹമെത്തുന്നത്. വിലാപയാത്രയെ കേന്ദ്രമന്ത്രി വി. മുരളീധരനും സേന ഉദ്യോഗസ്ഥൻമാരും അനുഗമിക്കുന്നുണ്ട്. പ്രദീപ് പഠിച്ച സ്കൂളിലും പൊന്നൂക്കരയിലെ വീട്ടിലും മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. വൈകുന്നേരം സമ്പൂർണ സൈനിക ബഹുമതികളോടെ മൃതദേഹം സംസ്കരിക്കും.