06 December, 2021 08:10:37 PM
ജോലിക്കിടെ പാമ്പുകടിയേറ്റ് തൊഴിലുറപ്പു തൊഴിലാളിയായ വീട്ടമ്മ മരിച്ചു
ആലപ്പുഴ: തൊഴിലുറപ്പു ജോലിക്കിടെ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു. കരൂർ പൂച്ച പറമ്പിൽ യമുന (48) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 4 മണിയോടെ പുറക്കാട് പഞ്ചായത്ത് പതിനെട്ടാം വാർഡിൽ കരൂർ അയ്യൻ കോയിക്കൽ ക്ഷേത്ര പരിസരത്ത് തൊഴിലുറപ്പ് ജോലിക്കിടെയാണ് പാമ്പ് കടിച്ചത്. പാമ്പ് കടിയേറ്റതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് യമുന മരിച്ചത്. ക്ഷേത്ര പരിസരത്തെ കാടുകൾ വെട്ടിത്തെളിക്കുന്നതിനിടയിൽ തൻ്റെ കാലിൽ കടിയേറ്റു എന്ന് യമുന പറഞ്ഞതോടെ തൊഴിലുറപ്പു ജോലിയിലേർപ്പെട്ടിരൂന്ന സ്ത്രീകൾ ഓടിയെത്തി പ്രദേശത്ത് തെരച്ചിൽ നടത്തുമ്പോൾ പാമ്പിനെ കണ്ടെത്തുകയായിരുന്നു . മൃതദേഹം ആശുപത്രി മോർച്ചറിയിൽ