04 December, 2021 05:07:41 PM
'പാമ്പും വൈദ്യുതി കളയും': 11 കെ.വി ലൈനില്‍ പാമ്പ് കയറി വൈദ്യുതി മുടങ്ങി
കുളമാവ്: വൈദ്യുതി ലൈനിൽ പാമ്പ് കയറിയതോടെ വൈദ്യുതി മുടങ്ങി. ഇടുക്കി കോഴിപ്പള്ളി മേഖലയില്‍ 11 കെ.വി ലൈനിലാണ് പാമ്പ് കയറിയത്. കുളമാവ് സബ് സ്റ്റേഷനില്‍ നിന്ന് കോഴിപ്പള്ളി വഴി ആലക്കോടിന് പോകുന്ന 11 കെ.വി ലൈനിലാണ് പാമ്പ് കയറിയത്. പാമ്പ് കയറിയതോടെ ഇന്‍സുലേറ്റര്‍ പൊട്ടിനശിക്കുകയും വൈദ്യുതി തകരാറിലാവുകയും ചെയ്തു. വ്യാഴാഴ്ചയാണ് സംഭവം ഉണ്ടായത്. എന്നാൽ വൈദ്യുതി തകരാർ കണ്ടെത്താനായത് വെള്ളിയാഴ്ചയാണ്. കഴിഞ്ഞ ദിവസം തന്നെ പ്രശ്നം പരിഹരിക്കുകയും വൈദ്യുതിബന്ധം പുനഃസ്ഥാപിക്കുകയും ചെയ്തു. പാമ്പിന്‍റെ ശരീര അവശിഷ്ടങ്ങൾ വൈദ്യുതി ലൈനില്‍നിന്ന് ലഭിച്ചു. ഇന്‍സുലേറ്റര്‍ മാറ്റി വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു.