03 December, 2021 05:42:36 PM


പൊലീസ് സ്റ്റേഷനില്‍ നിന്ന് രക്ഷപെട്ട് പുഴയില്‍ ചാടിയ പ്രതി മരിച്ച നിലയില്‍



തൊടുപുഴ: തൊടുപുഴയില്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് പുഴയില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോലാനി സ്വദേശി ഷാഫി ( )യാണ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങി ഓടി പുഴയില്‍ ചാടിയത്. അടിപിടി കേസില്‍ പൊലീസ് പിടികൂടി സ്റ്റേഷനില്‍ കൊണ്ടുവന്നതിനിടെയാണ് ഷാഫി സ്റ്റേഷനില്‍ നിന്നിറങ്ങി ഓടിയത്. ഇന്ന് രാവിലെ 8.55 ന് ആണ് സംഭവം. നിരവധി കേസുകളില്‍ പ്രതിയായ ഷാഫിയെ കസ്റ്റഡിയിലെടുത്ത് തൊടുപുഴ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചതായിരുന്നു. ലോക്കപ്പ് പൂട്ടിയിരുന്നില്ല. 

ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്‍ ഫോണ്‍ ചെയ്യാനായി മാറിയപ്പോഴായിരുന്നു പ്രതി ഇറങ്ങി ഓടിയത്. പ്രതി സ്റ്റേഷനടുത്തുള്ള പുഴയില്‍ ചാടുകയായിരുന്നു. കോതമംഗലത്ത് നിന്നെത്തിയ സ്‌കൂബ സംഘം എത്തിയാണ് തെരച്ചില്‍ നടത്തിയത്. മണിക്കൂറുകള്‍ക്ക് ശേഷമാണ് മൃതദേഹം ലഭിച്ചത്. മൃതദേഹം തൊടുപുഴ ജില്ല ആശുപത്രിയിലേക്ക് മാറ്റി. തൊടുപുഴ ഫയര്‍ ആന്റ് സെക്യൂ ടീമിലെ സ്‌കൂബ ടീം വണ്ടിപ്പെരിയാറില്‍ പ്രത്യേക ഡ്യൂട്ടിയിലായതിനാല്‍ തെരച്ചില്‍ വൈകി. ഇതോടെയാണ് കോതമംഗലത്ത് നിന്ന് മറ്റൊരു സംഘത്തെ വിളിച്ചു വരുത്തിയത്. ഡ്യൂട്ടിക്കിടെ വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി ഉണ്ടാകും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K