01 December, 2021 04:24:58 PM
കെ റെയില്‍ പദ്ധതിയുടെ സ്ഥല പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു
ആലപ്പുഴ: കെ റെയില്‍ പദ്ധതിയുടെ സ്ഥല പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. നൂറനാട് പാടനിലത്താണ് സംഭവം. പ്രതിഷേധിച്ച നാട്ടുകാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. മേഖലയില്‍ പ്രതിഷേധം തുടരുകയാണ്.
അതേസമയം, കെ റെയില്‍ പദ്ധതിയില്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വി.ഡി.സതീശന് രംഗത്തെത്തി. വികസന വിരുദ്ധപട്ടം ഏറ്റവും കൂടുതല്‍ ചേരുന്നത് പിണറായി വിജയനാണ്. മോദി സ്റ്റൈലാണ് പിണറായിയുടേതെന്ന് സതീശന് പറഞ്ഞു.