30 November, 2021 09:24:26 AM
ബധിരനും മൂകനുമായ വയോധികൻ ട്രയിൻ തട്ടി മരിച്ചു
കണ്ണൂർ: ട്രയിൻ തട്ടി ബധിരനും മൂകനുമായ വയോധികൻ മരിച്ചു. കാസർഗോട് തൃക്കരിപ്പൂർ സ്വദേശി കുമാരനാണ് (74) മരിച്ചത്. റെയിൽ പാളം മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ജബൽപുർ - കോയമ്പത്തൂർ ട്രയിനാണ് കുമാരനെ ഇടിച്ചത്. കുമാരന്റെ മൃതദേഹവുമായി ട്രെയിൻ 10 കിലോമീറ്റർ ഓടി. എഞ്ചിന് മുന്നിലുള്ള കപ്ലിങ്ങിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം.
മൃതദേഹം കുടുങ്ങി കിടക്കുന്നതു കണ്ട ഗേറ്റ്മാനാണ് വിവരം പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ അറിയിച്ചത്. അതേസമയം ഒരാളെ ട്രയിൻ തട്ടിയതായി ലോക്കോ പൈലറ്റ് സ്റ്റേഷൻ മാസ്റ്ററെ അറിയിച്ചിരുന്നു. പയ്യന്നൂർ സ്റ്റേഷനിൽ നിന്ന് വിവരം അറിയിച്ചതിനെത്തുടർന്ന് പോലീസും ഫയർഫോഴ്സും ചേർന്നാണ് മൃതദേഹം ഇവിടെ നിന്നും മാറ്റിയത്. മൃതദേഹം മെഡിക്കൽ കോളജിൽ എത്തിച്ചു.