29 November, 2021 05:11:36 PM
ഡോ. കെ രമാദേവി പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസറായി ചുമതലയേറ്റു
പാലക്കാട്: ജില്ലയിലെ പുതിയ ജില്ലാ മെഡിക്കല്‍ ഓഫീസറായി ഡോ.കെ രമാദേവി ചുമതലയേറ്റു. പാലക്കാട് ജില്ലാ ആശുപത്രിയില്‍ 2016 മുതല്‍ സൂപ്രണ്ടായി പ്രവര്‍ത്തിച്ച് വരികെയായിരുന്നു. 1996 ല്‍ അലനെല്ലൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ അസിസ്റ്റന്റ് സര്‍ജന്‍ ആയി സേവനം ആരംഭിച്ച ഡോ.കെ രമാദേവി നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രം, ആലത്തൂര്‍ താലൂക്ക് ആശുപത്രി, തൃശ്ശൂര്‍ വടക്കാഞ്ചേരി ജില്ലാ ആശുപത്രി, പാലക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപതി എന്നിവിടങ്ങളില്‍ സൂപ്രണ്ടായി പ്രവര്‍ത്തിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ആര്‍.സി.എച്ച് ഓഫീസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നെന്മാറ സ്വദേശിനിയാണ്.