28 November, 2021 08:26:38 PM
പാലക്കാട് ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി 6.43%: നാളെ 7 കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന
പാലക്കാട്: ജില്ലയിൽ നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് 4:30 വരെയാണ് പരിശോധന നടക്കുന്നത്. പരിശോധനാ കേന്ദ്രങ്ങൾ ചുവടെ.
1. മണ്ണാർക്കാട് താലൂക്ക് ആശുപത്രി (രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ)
2. ജില്ലാ ആശുപത്രി പാലക്കാട് (രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ)
3. ഒറ്റപ്പാലം താലൂക്ക് ആശുപത്രി (രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ)
4. ആലത്തൂർ താലൂക്ക് ആശുപത്രി, പഴയ പോലീസ് സ്റ്റേഷൻ കെട്ടിടം (രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ)
5. ചിറ്റൂർ താലൂക്ക് ആശുപത്രി (രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ)
6. കൊല്ലങ്കോട് സാമൂഹ്യ ആരോഗ്യ കേന്ദ്രം (രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ)
7. ഷൊർണൂർ അമിനിറ്റി സെൻറർ കുളപ്പുള്ളി ബസ് സ്റ്റാൻഡ് (രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ)
ജില്ലയിൽ വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതൽ നവംബർ 28 വരെ 1822149 പേരില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി. ഇതിൽ 318892 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ നവംബർ 28 ന് 166 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി 6.43 ശതമാനമാണ്.