23 November, 2021 02:14:19 PM
ഷൊര്‍ണൂരില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവ് തീകൊളുത്തി
തൃശൂർ: ഷൊർണൂരിൽ ഭാര്യയെ ഭര്‍ത്താവ് തീകൊളുത്തി കൊല്ലാൻ ശ്രമം. കുടുംബ വഴക്കിനെ തുടർന്നായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ കൂനത്തറ പാലയ്ക്കൽ സ്വദേശി ലക്ഷ്മിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീകൊളുത്തുന്നതിനിടെ ഭർത്താവ് ഹേമചന്ദ്രനും പൊള്ളലേറ്റു.