20 November, 2021 07:44:29 PM
പ്രണയം നിരസിച്ച യുവാവിന് നേരെ ആസിഡ് ആക്രമണം; യുവാവിന്‍റെ കാഴ്ച നഷ്ടപ്പെട്ടു
അടിമാലി: പ്രണയം നിരസിച്ചതിന് യുവാവിന് നേരെ ആസിഡ് ആക്രമണം നടത്തി യുവതി. തിരുവനന്തപുരം പൂജപ്പുര സ്വദേശി അരുണ്‍ കുമാറാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിൽ അരുണിന്‍റെ കാഴ്ച്ച നഷ്ടപ്പെട്ടു. അടിമാലി ഇരുമ്പുപാലം ക്രിസ്ത്യൻ പള്ളിക്ക് മുൻവശത്ത് വെച്ച് മൂന്നാങ്കണ്ടം സ്വദേശി ഷീബയാണ് തന്‍റെ കയ്യില്‍ കരുതിയുന്ന ആസിഡ് അരുണിന്‍റെ മുഖത്തൊഴിച്ചത്. സോഷ്യൽമീഡിയ വഴിയാണ് അരുൺ കുമാർ ഷീബയുമായി പരിചയത്തിലാകുന്നത്.
വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ് ഷീബ. ഈ കാര്യം അറിഞ്ഞതോടെ അരുൺ ബന്ധത്തിൽ നിന്ന് പിന്മാറി. അരുൺ മറ്റൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. അരുണിനെ സംസാരിക്കാനായി വിളിച്ചു വരുത്തുകയായിരുന്നു. ആക്രമണത്തിൽ ഷീബയുടെ മുഖത്തും കൈക്കും പൊള്ളലേറ്റു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. റബര്‍ ഉറയൊഴിക്കുമ്പോള്‍ ഉപയോഗിക്കുന്ന ആസിഡാണ് ആക്രമണത്തിന് ഉപയോഗിച്ചത്. ഷീബയെ ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു.