18 November, 2021 10:38:59 AM
ഇടുക്കി അണക്കെട്ട് തുറന്നു; പെരിയാർ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതനിർദേശം
ചെറുതോണി: ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നു. ജലനിരപ്പ് വീണ്ടും ഉയർന്നതോടെയാണ് ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടർ ഉയർത്തിയത്. 40 സെന്റീമീറ്റർ ആണ് ഷട്ടർ ഉയർത്തിയത്. സെക്കൻഡിൽ 40,000 ലിറ്റർ വെള്ളമാണ് ഇതിലൂടെ പുറത്തേക്ക് ഒഴുക്കുന്നത്.
അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിലും മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നിരിക്കുന്ന പശ്ചാത്തലത്തിലുമാണ് ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നത്. ഡാം തുറന്നിരിക്കുന്ന സാഹചര്യത്തില്‍ ചെറുതോണി അണക്കെട്ടിന്റെ താഴെ താമസിക്കുന്നവരും പെരിയാറിന്റെ ഇരുകരകളിലുമുള്ളവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.