18 November, 2021 09:47:28 AM


ജ​ല​നി​ര​പ്പ് 141 അ​ടി​യി​ൽ: മു​ല്ല​പ്പെ​രി​യാ​ർ ഡാം തു​റ​ന്നു; ഇടുക്കി ഡാമും തുറക്കും

 

കു​മ​ളി: മ​ഴ ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ട് തു​റ​ന്നു. രാ​വി​ലെ എ​ട്ടോ​ടെ സ്പി​ൽ​വെ​യി​ലെ മൂ​ന്ന്, നാ​ല് ഷ​ട്ട​റു​ക​ൾ 30 സെ.​മീ വീ​ത​മാ​ണ് തു​റ​ന്ന​ത്. സെ​ക്ക​ൻ​ഡി​ൽ 22,000 ലി​റ്റ​ർ വെ​ള്ളം പു​റ​ത്തേ​യ്ക്ക് ഒ​ഴു​ക്കു​ന്നു. ജ​ല​നി​ര​പ്പ് 141 അ​ടി​യി​ൽ എ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മ​ല​യോ​ര​മേ​ഖ​ല​യി​ൽ പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യാ​ണ് അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ത്തി​യ​ത്. അ​ണ​ക്കെ​ട്ടി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് 15 മി​ല്ലി മീ​റ്റ​ർ മ​ഴ​യാ​ണ് പെ​യ്ത​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 140.65 അ​ടി​യാ​യി​രു​ന്നു ഡാ​മി​ലെ ജ​ല​നി​ര​പ്പ്. പു​ല​ർ​ച്ചെ 5.30 ന് ​ഇ​ത് 141 അ​ടി​യി​ലെ​ത്തി. ഇ​തോ​ടെ ത ​മി​ഴ്നാ​ട് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഷ​ട്ട​ർ ഉ​യ​ർ​ത്തു​ന്ന​തു സം​ബ​ന്ധി​ച്ച് ഇ​ടു​ക്കി ക​ള​ക്ട​ർ​ക്ക് വി​വ​രം ന​ൽ​കി. ക​ള​ക്ട​ർ പെ​രി​യാ​ർ തീ​ര​ത്തു​ള്ള​വ​ർ​ക്ക് ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. മു​ല്ല​പ്പെ​രി​യാ​ർ തു​റ​ന്ന​തോ​ടെ ഇ​ടു​ക്കി​യും തു​റ​ക്കും. രാ​വി​ലെ 10 ന് ​ചെ​റു​തോ​ണി​യി​ലെ ഒ​രു ഷ​ട്ട​ർ 40 സെ.​മീ ഉ​യ​ർ​ത്തും. സെ​ക്ക​ൻ​ഡി​ൽ 40,000 ലി​റ്റ​ർ വെ​ള്ളം പു​റ​ത്തേ​യ്ക്ക് ഒ​ഴു​ക്കി​വി​ടും.

പ​ദ്ധ​തി പ്ര​ദേ​ശ​ങ്ങ​ളാ​യ ഉ​പ്പു​ത​റ, ക​ട്ട​പ്പ​ന, ഏ​ല​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്ന​ലെ രാ​ത്രി ശ​ക്ത​മാ​യ മ​ഴ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. രാ​വി​ലെ ഡാ​മി​ലെ ജ​ല​നി​ര​പ്പ് 2399.38 അ​ടി​യാ​യി ഉ​യ​ർ​ന്നു. മു​ല്ല​പ്പെ​രി​യാ​റി​ലെ വെ​ള്ളം കൂ​ടി എ​ത്തു​ന്ന​തോ​ടെ വീ​ണ്ടും ജ​ല​നി​ര​പ്പു​യ​രാ​ൻ കാ​ര​ണ​മാ​കും. ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ൽ വ്യാ​പ​ക മ​ഴ​യാ​ണ് ഇ​ന്ന​ലെ രാ​ത്രി​യി​ലു​ണ്ടാ​യ​ത്. അ​ഞ്ചു​രു​ളി ഭാ​ഗ​ത്ത് ര​ണ്ടി​ട​ത്ത് റോ​ഡി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞു. ഇ​ടു​ക്കി ക​ല്ലാ​ര്‍ അ​ണ ക്കെ​ട്ടി​ന്‍റെ ര​ണ്ട് ഷ​ട്ട​റു​ക​ള്‍ 10 സെ.​മീ വീ​തം തു​റ​ന്നു. ക​ല്ലാ​ര്‍ പു​ഴ​യു​ടെ തീ​ര​ത്തു​ള്ള​വ​ര്‍​ക്ക് ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K