17 November, 2021 10:14:14 AM
നീരൊഴുക്ക് വർധിച്ചു: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നു
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. ബുധനാഴ്ച രാവിലെ ജലനിരപ്പ് 140.65 അടിയായി. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ഇന്നലെ രാത്രിയിൽ പെയ്ത മഴ മൂലം നീരൊഴുക്ക് വർധിച്ചതാണ് ജലനിരപ്പ് ഉയരാൻ കാരണം. അണക്കെട്ടിലേക്കുള്ള ഒഴുക്ക് 2,795 ഘനയടിയും തമിഴ്നാട്ടിലേക്ക് ഒഴുക്കുന്നത് 2,300 ഘനയടിയുമാണ്. ഇടുക്കിയിൽ 2,399.14 അടിയാണ് ജലനിരപ്പ്.