02 January, 2016 12:11:53 PM


കണ്ണൂര്‍ നഗരത്തില്‍ രണ്ട് കടകള്‍ കത്തി നശിച്ചു : ലക്ഷങ്ങളുടെ നഷ്ടം

കണ്ണൂര്‍: നഗരത്തില്‍ വന്‍ അഗ്നിബാധ. രണ്ടു കടകള്‍ കത്തി നശിച്ചു. നാല് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഫ്രിഡ്ജില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പോലീസ് നിഗമനം. അഴീക്കോട് സ്വദേശിയായ സതീഷിന്‍റെ കീര്‍ത്തി ബേക്കറി പൂര്‍ണമായും കത്തി നശിച്ചു. 

പയ്യാമ്പലം കണ്‍ട്രോള്‍ റൂം പോലീസാണ് രാത്രിയില്‍ തീ പടരുന്നത് കണ്ടത്. ഉടന്‍തന്നെ അഗ്നിശമന സേനയെ വിവരം അറിയിക്കുകയായിരുന്നു. 

ബേക്കറിയുടെ മുകള്‍ നിലയില്‍ നിന്നാണ് ബാഗ്  ഷോപ്പിലേക്കും തീ പടര്‍ന്നത്. ബാഗ് ഷോപ്പിന്‍റെ മുകള്‍ നിലയില്‍ വില്‍പനയ്ക്കായി വച്ചിരുന്ന ബാഗുകളും മറ്റ് സാധനങ്ങളും കത്തി നശിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K