06 November, 2021 12:53:30 PM
ആലത്തൂരിൽ നിന്നും കാണാതായ ഇരട്ട സഹോദരിമാരെ കൊണ്ടുപോയത് രണ്ടു സഹപാഠികൾ
പാലക്കാട്: ആലത്തൂരില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ കാണാതായതായി പരാതി. 14 വയസുള്ള ഇരട്ട സഹോദരിമാരെയാണ് കാണാതായത്. എഎസ്എം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനികളായ ശ്രേയ, ശ്രേജ എന്നിവരെയാണ് ബുധനാഴ്ച മുതല്‍ കാണാതായത്. ഇവരുടെ സഹപാഠികളായ ചുണ്ടക്കാട് സ്വദേശി അര്‍ഷാദ്, മേലാര്‍കോട് സ്വദേശി അഫ്സല് മുഹമ്മദ് എന്നിവരെയും കാണാതായിട്ടുണ്ട്.
ഇവര്‍ പാലക്കാട് നഗരത്തില്‍ കൂടി നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. കുട്ടികളുടെ ഒരാളുടെ കൈവശം മൊബൈല്‍ ഫോണ്‍ ഉണ്ടെങ്കിലും ഇത് സ്വിച്ച് ഓഫ് ആണ്. ഇവര്‍ തമിഴ്നാട്ടിലേക്ക് പോയതായും സംശയമുണ്ട്. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.