05 November, 2021 08:35:31 PM
വാളയാര്‍ ഡാം നാളെ തുറക്കും; പുഴയോരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം
പാലക്കാട്: വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാല്‍ വാളയാര്‍ ഡാം ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഡാമിന്റെ സ്പില്‍ വേ ഷട്ടറുകള്‍ നാളെ രാവിലെ 11 ന് ഒരു സെന്റീമീറ്റര്‍ വീതം തുറക്കുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഡാമിലെ നിലവിലെ ജലനിരപ്പ് 202.30 മീറ്ററാണ്. പരമാവധി ജലനിരപ്പ് 203 മീറ്ററാണ്. പുഴയോരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.