31 October, 2021 09:07:04 AM
ജലനിരപ്പ് കുറയാതെ മുല്ലപ്പെരിയാർ; തമിഴ്നാട് കൊണ്ടു പോകുന്നത് 2,340 ഘനയടി വെള്ളം
കുമളി: ആറ് ഷട്ടറുകൾ തുറന്നിട്ടും ജലനിരപ്പ് കുറയാതെ മുല്ലപ്പെരിയാർ. 138.85 അടിയാണ് നിലവിൽ അണക്കെട്ടിലെ ജലനിരപ്പ്. ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിയിട്ടും അണക്കെട്ടിലെ ജലനിരപ്പ് നിലവിലെ റൂൾ കർവിൽ നിജപ്പെടുത്താൻ തമിഴ്നാടിന് കഴിഞ്ഞിട്ടില്ല. സെക്കന്റിൽ 2,974 ഘനയടി വെള്ളമാണ് സ്പിൽവേയിലൂടെ ഇടുക്കിയിലേക്ക് ഒഴുക്കുന്നത്. 2,340 ഘനയടി വീതം തമിഴ്നാട് കൊണ്ടു പോകുന്നുണ്ട്.
ഈ സാഹചര്യത്തിൽ ജലനിരപ്പ് ക്രമീകരിക്കാൻ തമിഴ്നാട് കൂടുതൽ വെള്ളം തുറന്നു വിടാൻ സാധ്യതയുണ്ട്. അതേസയമം മന്ത്രിമാരായ റോഷി അഗസ്റ്റിനും, പി. പ്രസാദും മുല്ലപ്പെരിയാർ അണക്കെട്ടിലെത്തി. സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താനാണ് മന്ത്രിമാർ മുല്ലപ്പെരിയാറിൽ എത്തിയിരിക്കുന്നത്. ജലനിരപ്പ് 138 അടിയാക്കണമെന്ന് മന്ത്രിമാർ തമിഴ്നാടിനോട് ആവശ്യപ്പെടും.