24 October, 2021 09:01:12 PM
ട്രയിനിൽ കടത്താൻ ശ്രമിച്ച 35 ലക്ഷം രൂപയുമായി പാലക്കാട് രണ്ടു പേർ അറസ്റ്റിൽ
പാലക്കാട്: ട്രെയിനിൽ അനധികൃതമായി കടത്താൻ ശ്രമിച്ച 35 ലക്ഷം രൂപ പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് ഹൈദരാബാദ് സ്വദേശികളായ രാജു ഗൗഡ്, സായി കൃഷ്ണ എന്നിവരെ ആർപിഎഫ് ക്രൈം ഇന്റലിജൻസ് അറസ്റ്റ് ചെയ്തു. ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽനിന്നാണ് ഇവരെ പിടികൂടിയത്. എറണാകുളത്തെ സ്വകാര്യ കമ്പനിയിലേക്ക് പണവുമായി പോകുകയായിരുന്നെന്നാണ് പിടിയിലായവർ നൽകിയ വിവരം.