22 October, 2021 03:19:08 PM
നീരൊഴുക്ക് കുറഞ്ഞു; ഇടുക്കി ഡാമിന്റെ രണ്ട് ഷട്ടറുകൾ അടച്ചു
ഇടുക്കി: അണക്കെട്ടിലേക്കുള്ള നിരൊഴുക്ക് കുറഞ്ഞതോടെ ഇടുക്കി ഡാമിന്റെ രണ്ട് ഷട്ടറുകൾ അടച്ചു. രണ്ടാമത്തെയും നാലാമത്തെയും ഷട്ടറുകളാണ് അടച്ചത്. മൂന്നാമത്തെ ഷട്ടർ 40 സെന്റി മീറ്റർ ആയി ഉയർത്തും. പുറത്തേക്ക് ഒഴുകുന്ന ജലം സെക്കന്റിൽ 40,000 ലിറ്റർ ആയി കുറക്കാനാണ് തീരുമാനം.
മഴ കുറഞ്ഞ സാഹചര്യത്തിലാണ് ഇടുക്കി ഡാമിലെ ഷട്ടറുകളടച്ചതെന്നും മഴ കൂടിയാൽ ഷട്ടർ വീണ്ടും തുറന്ന് ജലനിരപ്പ് ക്രമീകരിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിൽ അറിയിച്ചു. നിലവിൽ നീരൊഴുക്കിനെക്കാൾ ജലം ഒഴുക്കി കളയുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. മുല്ലപെരിയാർ ഡാമിന് നിലവിൽ അപകടമൊന്നുമില്ലെന്നും ആശങ്ക വേണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.