16 October, 2021 07:23:02 PM
ഒഴുക്കിൽപെട്ട കാറിലുണ്ടായിരുന്ന യുവതിയുടെയും യുവാവിന്റെയും മൃതദേഹം കണ്ടെടുത്തു
തൊടുപുഴ: തൊടുപുഴ കാഞ്ഞാറിൽ ഒഴുക്കിൽപെട്ട കാറിലുണ്ടായിരുന്ന രണ്ടു പേരുടെ മൃതദേഹം കണ്ടെടുത്തു. കൂത്താട്ടുകുളം സ്വദേശി നിഖിലിന്റെയും മറ്റൊരു യുവതിയുടെ മൃതദേഹവുമാണ് കണ്ടെടുത്തത്. കാർ കിടന്നതിന്റെ നൂറു മീറ്റർ മാറി മരങ്ങൾ ഒടിഞ്ഞു കിടക്കുന്നിടത്ത് നിന്നായിരുന്നു നിഖിലിന്റെ മൃതദേഹം കണ്ടെടുത്തത്.
ഇദ്ദേഹത്തിനൊപ്പം ജോലിചെയ്യുന്ന യുവതിയാണ് ഒപ്പം ഉണ്ടായിരുന്നതെന്നാണ് വിവരം. ഇവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. റെന്റിന് എടുത്ത കാറിലായിരുന്നു ഇവരുടെ യാത്ര. അതിശക്തമായ ഒഴുക്കായിരുന്നു പാലത്തിന്റെ ഭാഗത്ത് ഉണ്ടായിരുന്നത്. വെള്ളം താഴ്ന്നപ്പോൾ പോലീസും ഫയർഫോഴ്സും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.