14 October, 2021 12:37:49 PM


അ​ട്ട​പ്പാ​ടി​യി​ൽ ട്രെയിലറുകൾ മറിഞ്ഞും കുടുങ്ങിയും കു​രു​ക്ക്; ഗ​താ​ഗ​തം പു​നഃസ്ഥാ​പി​ച്ചു



പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി ചു​രം റോ​ഡി​ല്‍ ട്രെ​യി​ല​ര്‍ ലോ​റി​ക​ള്‍ കു​ടു​ങ്ങി​യ​തി​ന തു​ട​ര്‍​ന്ന് താ​റു​മാ​റാ​യ ഗ​താ​ഗ​തം പു​നഃസ്ഥാ​പി​ച്ചു. ഏ​റെ മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് ലോ​റി​ക​ൾ മാ​റ്റി​യാ​ണ് ഗ​താ​ഗ​തം വീ​ണ്ടും സാ​ധാ​ര​ണ നി​ല​യി​ലാ​ക്കി​യ​ത്. പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ​യാ​ണ് ഇ​വി​ടെ ര​ണ്ട് ട്രെ​യി​ല​ര്‍ ലോ​റി​ക​ള്‍ കു​ടു​ങ്ങി​യ​ത്. കോ​ഴി​ക്കോ​ടു​നി​ന്നും കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് വ​ന്ന 16 ച​ക്ര​ങ്ങ​ളു​ള്ള വ​ലി​യ ര​ണ്ട് ട്ര​ക്കു​ക​ൾ ഗൂ​ഗി​ൾ മാ​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു സ​ഞ്ചാ​രം.

എ​ന്നാ​ൽ ചു​രം ക​യ​റു​ന്ന​തി​നി​ടെ ഒ​രു ലോ​റി മ​റി​യു​ക​യും മ​റ്റൊ​ന്ന് കു​ടു​ങ്ങു​ക​യു​മാ​യി​രു​ന്നു. മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നെ​ങ്കി​ല്‍ അ​പ​ക​ടം ഉ​ണ്ടാ​വി​ല്ലാ​യി​രു​ന്നെ​ന്ന് നാ​ട്ടു​കാ​രും ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രും പ​റ​ഞ്ഞു. എ​ന്നാ​ല്‍ ച​ര​ക്ക് വാ​ഹ​ന​ത്തി​ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്ന​താ​യി വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. ഡ്രൈ​വ​ർ​മാ​ർ മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണി​ച്ചെ​ന്നും പൊ​തു​ഗ​താ​ഗ​തം ത​ട​യാ​നാ​വി​ല്ലെ​ന്നും വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K